മാണിയൂർ :- മാണിയൂർ ഭഗവതി വിലാസം എ.എൽ.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. കേരള ഗ്രന്ഥശാലാ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.സി രാഗേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവ്വ അധ്യാപകരേയും പി.ടി.എ, എം.പി.ടി.എ സാരഥികളേയും ചടങ്ങിൽ ആദരിച്ചു.
പ്രധാന അധ്യാപകൻ ടി.എം സഞ്ജു മാസ്റ്റർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി ചന്ദ്രൻ, എ.കെ ശശിധരൻ, മുൻ പ്രധാന അധ്യാപകൻ സി.വാസു മാസ്റ്റർ, മദർ പി.ടി.എ പ്രസിഡൻ്റ് സി.സിത്താര, കെ.ഗണേശൻ, കെ.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.എം ഋഷികേശ് മാസ്റ്റർ നന്ദി പറഞ്ഞു.
