മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു. കോറളായിൽ നടന്ന സംഗമം KPCC വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മോഹനൻ മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ.പി ശശീധരൻ, കെ.സി ഗണേശൻ, വാർഡ് സ്ഥാനാർത്ഥികളായ ജിനീഷ് ചാപ്പാടി, എം.വി ലളിത ടീച്ചർ, സി.ശ്രീലേഷ്, എം.ഖദീജ, കെ.ലീലാവതി, യു.പി ഫാത്തിമ എന്നിവർ സംസാരിച്ചു. കെ.സി രാജൻ, ടി.വി അസൈനർ, സി.എച്ച് മൊയ്തീൻകുട്ടി, പി.പി മമ്മു, ടി.നാസർ എന്നിവർ നേതൃത്വം നൽകി.

