മൈസൂരു :- ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ മൈസൂരുവിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. മൈസൂരു കൊട്ടാരത്തിലെ പുഷ്പോത്സവവും സാംസ്കാരിക പരിപാടികളും കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ്. പുതുവത്സരാഘോഷം അടുക്കുമ്പോൾ വിദേശികളടക്കമുള്ള കൂടുതൽ സഞ്ചാരികൾ മൈസൂരുവിലേക്ക് ഒഴുകിയെത്തും.
ബന്ദിപ്പുരിലും നാഗർഹോള കടുവ സംരക്ഷണ കേന്ദ്രത്തിലും സഫാരി വിലക്ക് നീക്കിയിരുന്നെങ്കിൽ സഞ്ചാരികളുടെ വരവ് 15 ശതമാനം കൂടി വർധിക്കുമായിരുന്നുവെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ഡിസംബർ 28 മുതൽ ജനുവരി ഒന്നാം തീയതി വരെ മിക്ക ഹോട്ടലുകളിലും മുറികൾ ബുക്കിങ്ങായി. ഹോട്ടലുകളിൽ സഞ്ചാരികളെ ആകർഷിക്കാനായി വൻ തോതിലുള്ള പുതുവത്സരാഘോഷവും സംഘടിപ്പിക്കും.
