നാറാത്ത് :- ഇന്നലെ വൈകുന്നേരം മുതൽ കാണാതായ പാമ്പുരുത്തി സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ ബാംഗ്ലൂരിൽ കണ്ടെത്തി. പാമ്പുരുത്തിബദർ പള്ളിക്ക് സമീപം മാട്ടുമ്മൽ ഹൗസിൽ ഹാരിസിൻ്റെ മകൻ ആസിഫി (17) നെയാണ് ബാംഗ്ലൂരിൽ കണ്ടെത്തിയത്. വളപട്ടണം താജുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ ആസിഫിനെ2025 നവംബർ 30 ന് വൈകുന്നേരം 4.30 മണി മുതലാണ് കാണാതായത്. തുടർന്ന് മയ്യിൽ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും വിവരം കൈമാറി.
ബാംഗ്ലൂരിൽ വസ്ത്ര വ്യാപാരിയായ കൂടാളി സ്വദേശി അംജദും ശംസുദ്ദീനുമാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പാമ്പുരുത്തിയിലെ റാസിഖ് ബന്ധപ്പെടുകയായിരുന്നു. കുട്ടി സുരക്ഷിതനാണെന്നും ബന്ധുക്കൾ എത്തിയാൽ നാട്ടിലേക്ക് അയക്കുമെന്നും എസ്.ഡി.പി.ഐ കൂടാളി പഞ്ചായത്ത് ട്രഷറർ കൂടിയായ അംജദ് പറഞ്ഞു. വിവരമറിഞ്ഞ് ബന്ധുക്കൾ രാത്രി തന്നെ ബാംഗ്ലൂരിലേക്ക് പുറപ്പെടുന്നുണ്ട്.
