തെരഞ്ഞെടുപ്പ് ; ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ അതീവ സുരക്ഷ ഏർപ്പെടുത്തും


കണ്ണൂർ :- തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ രാവിലെ മുതൽ ജില്ലയിൽ പോലീസിനെ വിന്യസിക്കും. തിരഞ്ഞെടുപ്പ് ദിവസം രാത്രി വരെ പോലീസുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിലും മാവോയിസ്റ്റ‌് സാന്നിധ്യം പ്രതീക്ഷിക്കുന്ന ബൂത്തുകളിലും അതീവ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല ക്യാമറകൾ സ്ഥാപിക്കും. സമാധാനത്തോടെയുള്ള വോട്ടെടുപ്പ് ലക്ഷ്യമിട്ടു മറ്റു ജില്ലകളിൽ നിന്നും സേനാംഗങ്ങളെ വരുത്തും.

കണ്ണൂർ സിറ്റി പരിധിയിൽ 470 പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണു പൊലീസ് വിലയിരുത്തൽ. 132 ബൂത്തുകൾ അതീവ പ്രശ്ന‌ബാധിതമാണെന്നും കരുതുന്നു. കണ്ണൂർ റൂറൽ പരിധിയിൽ മാവോയിസ്‌റ്റ് സാന്നിധ്യമുള്ള 10 സ്റ്റേഷനുകളാണുള്ളത്. ഇവിടെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പിനെ വിന്യസിക്കും. 135 പ്രശ്നബാധിത ബൂത്തുകളും 286 അതീവ പ്രശ്ന ബാധിത ബൂത്തുകളുമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

Previous Post Next Post