ശബരിമല സന്നിധാനത്ത് ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര


ശബരിമല :- സന്നിധാനത്ത് ഇനിയുള്ള 2 ദിവസം കർപ്പൂരാഴി ഘോഷയാത്രകൾ. മണ്ഡലകാലത്തെ പ്രധാന ആഘോഷമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പോലീസിന്റെയും വകയായിട്ടാണു കർപ്പൂരാഴി നടക്കുക. ആപത്തു കൂടാതെ മണ്ഡലകാല തീർഥാടനം പൂർത്തിയാക്കാൻ അയ്യപ്പനോടുള്ള പ്രാർഥനയായാണു കർപ്പൂരാഴി. ദീപാരാധനയ്ക്കു ശേഷം തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി എന്നിവർ ചേർന്നു കർപ്പൂരാഴി തെളിയിക്കും. 

കൊടിമരച്ചുവട്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മേൽപാലത്തിലൂടെ മാളികപ്പുറം ക്ഷേത്ര സന്നിധിയിലെത്തി വാവരുനട വഴി പതിനെട്ടാംപടിക്കു സമീപം എത്തി സമാപിക്കും. സന്നിധാനത്ത് ഇന്നലെ തിരക്ക് കുറവായിരുന്നു. പുലർച്ചെ 3ന് നട തുറന്നപ്പോൾ അനുഭവട്ട തിരക്ക് 10.30 ആയപ്പോഴേക്കും കുറഞ്ഞു. വലിയ നടപ്പന്തലിലെ പതിനെട്ടാംപടി കയറാനുള്ള  3 നിരയിൽ മാത്രമായി ചുരുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12 വരെ 46538 പേർ ദർശനം നടത്തി. അതിൽ 6655 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്.

Previous Post Next Post