മർക്കസുൽ ഇർഷാദിയ്യ സഹ്‌റത്തുൽ ഖുർആൻ പ്രീസ്കൂൾ സീക്യൂ ഫെസ്റ്റ് സമാപിച്ചു.

 


പള്ളിപ്പറമ്പ്:-മർക്കസുൽ ഇർഷാദിയ്യ എഡ്യൂക്കേഷൻ സെന്റർ പള്ളിപ്പറമ്പിന് കീഴിൽ പ്രവർത്തിക്കുന്ന മർക്കസുൽ ഇർഷാദിയ്യ സീ ക്യൂ പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ സീ ക്യൂ ഫെസ്റ്റ് സമാപിച്ചു.   പഴയപള്ളി സിയാറത്തോട് കൂടി ആരംഭിച്ച പരിപാടി  പള്ളിപ്പറമ്പ്, കൊടിപ്പോയിൽ വാർഡ് മെമ്പർമാരായ ടിന്റു സുനിൽ, റഹ്മത്ത് പി വി എന്നിവർ കുട്ടികളുമായി സംവദിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാ വിരുന്ന് സമാരംഭംകുറിച്ചു

 വൈകുന്നേരം  പി ടി അഷ്‌റഫ്‌ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സംഗമം സ്വാഗത സംഘം ചെയർമാൻ ലത്തീഫ് പിയുടെ അധ്യക്ഷതയിൽ ജാമിഅ മർകസ് ഡെപ്യൂട്ടി ഡയറക്ടർ അഹ്മദ് ഹസീബ് അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു, സീ ക്യു ഡയറക്ടർ ആഷിഖ് സഖാഫി കീ നോട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുസ്തഫ കെ കെ, ബ്ലോക്ക്‌ പഞ്ചായാത്ത് മെമ്പർ ശ്രീധരൻ സംഘമിത്ര എന്നിവർ പരിപാടിയിൽ ആശംസ ഭാഷണം നടത്തി. പരിപാടിയിൽ നിയുക്ത ജന പ്രതിനിധിക്കൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.വ്യത്യാസ്തമായ പരിപാടികൾ കൊണ്ട്  വിദ്യാർത്ഥികൾ വർണ്ണ വിസ്മയമൊരുക്കി.മർകസ് കാശ്മീരി സ്കൂൾ ഹെഡ് സഹൽ സഖാഫി കട്ടിപ്പാറ

ഫഹദ് സഖാഫി പുറത്തീൽ, സിഎം മുസ്തഫ ഹാജി, അബ്ദുറഹ്മാൻ ഹാജി, ശാഹുൽ ഹമീദ് വി സി, ഫഹദ് കൊടിപ്പോയിൽ, നജ്മുദ്ധീൻ  എന്നിവർ സംബന്ധിച്ചു.സ്വാഗത സംഘം കൺവീനർ ത്വയ്യിബ് പി സ്വാഗതവും ജോയിന്റ് കൺവീനർ സാബിത്ത് പി ടി നന്ദിയും പറഞ്ഞു.





Previous Post Next Post