കുറ്റ്യാട്ടൂർ :- മുസ്‌ലിം ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെയും ജനപ്രതിനിധിയായി തിരഞ്ഞെടുത്തവരെയും അനുമോദിച്ചു. ചെറുവത്തലയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.അബ്ദുൽ ഖാദർ മൗലവി അധ്യക്ഷതയിൽ ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. എം.പി മുഹമ്മദലി ഉദ്ഘാടനം നിർവഹിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ അനസ് യാസീൻ, റഷീദ ഡി.പി ,കുറ്റ്യാട്ടൂർ പഞ്ചായത്ത് തണ്ടപ്പുറം വാർഡ് ജനപ്രതിനിധി കെ.വി ജുവൈരിയ ചെറുവത്തല വാർഡ് ജനപ്രതിനിധി പി.കെ ബുഷറ എന്നിവരെ അനുമോദിച്ചു.തളിപ്പറമ്പ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി.കെ മഹ്മൂദ്, പഞ്ചായത്ത് ഭാരവാഹികളായ അഷ്‌റഫ് ഫൈസി പഴശ്ശി, പി.കെ ബഷീർ, മുനീർ പള്ളിയത്ത്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ മുനീബ് പാറാൽ,അർഷാദ് പാവന്നൂർ, ജലീൽ ചെറുവത്തല, പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങളായ എം.കെ ഹഫീൽ, ഇസ്മയിൽ മാസ്റ്റർ, സി.അലവി ഹാജി, എൻ.കെ മുസ്തഫ, എൻ.കെ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പി.കെ ഷംസുദ്ധീൻ സ്വാഗതവ്പ ഞ്ചായത്ത് ലീഗ് ട്രഷറർ എ.എ ഖാദർ ചെറുവത്തല നന്ദിയും പറഞ്ഞു.



