നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ൻ്റെ ആഭിമുഖ്യത്തിൽ 'ഉയരെ ഉയരട്ടെ കേരളം വളരട്ടെ പങ്കാളിത്തം' ജൻഡർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുധീഷ്.പി അധ്യക്ഷത വഹിച്ചു. ആർ.പിമാരായ ശ്യാമള.കെ, ശ്രീനന്ദന എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി സ്വാഗതവും CDS വൈസ് ചെയർപേഴ്സൺ സി.സിന്ധു നന്ദിയും പറഞ്ഞു.
