ഇലക്ട്രിക് സ്കൂട്ടറുകളിൽ കുട്ടികളുടെ അഭ്യാസം ; ബോധവത്കരണത്തിനൊരുങ്ങി MVD


ആലപ്പുഴ :- ഇലക്ട്രിക് സ്കൂട്ടറുകളിലെ കറക്കവും അഭ്യാസവും സ്കൂൾ കുട്ടികൾക്കിടയിൽ വ്യാപകമാകുകയും അപകടസാധ്യത വർധിക്കുകയും  ചെയ്യുന്നതി ന്റെ പശ്ചാത്തലത്തിൽ ബോധവത്കരണത്തിനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). രജിസ്ട്രേഷനും ലൈസൻസും വേണ്ടാ ത്ത സ്കൂട്ടറിൽ സ്കൂളിൽ പോകുന്ന ഒട്ടേറെ കുട്ടികളുണ്ട്. ഡ്രൈവിങ്ങിൽ പക്വതയെത്താത്ത പ്രായത്തിൽ ഹെൽമെൽറ്റു ധരിക്കാതെയാണ് പലരുടെയും യാത്ര. ഒരാൾക്കുള്ള വാഹനത്തിൽ പലപ്പോഴും രണ്ടും മൂന്നും പേരുണ്ടാകും. ഇത്തരം യാത്രയ്ക്കെതിരേ എംവിഡിക്ക് നിയമനടപടിയെടുക്കാനാകില്ല. അതിനാൽ സ്കൂൾതല ബോധവത്കരണം നടത്താനാണു തീരുമാനം.

കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന റോഡ് സുരക്ഷാ യോഗത്തിൽ കുട്ടികളുടെ ഇലക്ട്രിക് സ്കൂട്ടർ യാത്ര സംബന്ധി ച്ച് ഒട്ടേറെ പരാതി ഉയർന്നു. രക്ഷിതാക്കളും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടോർ കപ്പാസിറ്റി 250 വാട്‌സിൽ താഴെയുള്ളതും പരമാവധി 25 കിലോമീറ്റർ വേഗശേഷിയുള്ളതുമായ ഇലക്ട്രിക് സ്കൂട്ടറിന് ലൈസൻസും രജിസ്ട്രേഷനും വേണ്ടാ. എന്നാൽ, കപ്പാസിറ്റി 250 വാട്സിനു മുകളിലുള്ളതും വലിയ വേഗം കൈവരിക്കാൻ കഴിയുന്നതുമായ സ്കൂട്ടറുകൾ ധാരാളമായി നിരത്തിലിറങ്ങുന്നു. ഇവയ്ക്കു രജിസ്ട്രേഷനും മറ്റും ആവശ്യമാണ്.18 വയസ്സിനു താഴെയുള്ളവർ ശേഷി കൂടിയ വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരേ നടപടി സ്വീകരിക്കുന്നതിനൊപ്പം ബോധവത്കരണം കൂടി നടത്താനാണ് ലക്ഷ്യമിടുന്നത്.

Previous Post Next Post