മയ്യിൽ:-മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജിനീഷ് ചാപ്പാടിയുടെ പ്രചരാണത്തം കുടുംബ സംഗമം കോറളായിൽ സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ശബരിമല ശ്രീഅയ്യപ്പൻ്റെ സ്വർണ്ണം കവർന്നവർക്കും കേരളത്തിലെ ജനങ്ങളുടെ വോട്ടില്ല എന്ന് സംഘമം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ. പി. സി. സി മെമ്പർ അമൃത രാമകൃഷ്ണൻ സംസാരിച്ചു. ലീഗ് മണ്ഡലം ട്രഷൻ ടി.വി. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് സ്ഥാനാർത്ഥി ജിനീഷ് ചാപ്പാടി,കെ.സി. രാജൻ, പി.പി. മമ്മു, ശ്രീജേഷ് കൊയിലേരിയൻ,ടി.നാസർ, യു.പി. മജീദ് ,കെ. നസീർ , കെ.പി. പി.അഷറഫ് എന്നിവർ സംസാരിച്ചു.
