ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രം മഹോത്സവം ഫെബ്രുവരി 1 ന് തുടക്കമാകും


മയ്യിൽ :- ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രം മഹോത്സവം ഫെബ്രുവരി 1, 2, 3 തീയതികളിൽ നടക്കും. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 5.30 ന് മഹാഗണപതി ഹോമം, 11 മണിക്ക് നെയ്യമൃത്കാരുടെ കലശം കുളി, വൈകുന്നേരം 4.30 ന് കടൂർ ഗണപതി മണ്ഡപത്തിൽ നിന്നും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടുകൂടി നടക്കുന്ന കലവറക്കൽ ഘോഷയാത്ര. തുടർന്ന് ദീപാരാധന, നിറമാല, അത്താഴപൂജ. രാത്രി 7. 45 ന് ആധ്യാത്മിക പ്രഭാഷണം, 9 മണിക്ക് തിരുവാതിര എന്നിവ അരങ്ങേറും. 

ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ വിശേഷം പൂജകളും ചടങ്ങുകളും.10 മണിക്ക് നെയ്യമൃതകാർ കുന്നത്ത് ബാലിയേരി കോട്ടത്തേക്ക് പുറപ്പെടുന്നു.1 മണിക്ക് കോട്ടത്തു നിന്ന് തിരിച്ചെഴുന്നള്ളത്ത്. വൈകുന്നേരം 4 മണിക്ക് ഇളനീർ കാഴ്ചകരവ് തുടർന്ന് കാഴ്ചശീവേലി, ദീപാരാധന തായമ്പക. രാത്രി 8 മണിക്ക് നെയ്യാട്ടം, ഇളനീരാട്ടം, തുടർന്ന് അത്താഴപൂജ, പ്രസാദ സദ്യ.

ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ പൂജകളും ചടങ്ങുകളും. ഉച്ചയ്ക്ക് 2.30 ന് ശ്രീഭൂതബലി. വൈകുന്നേരം 4.30 ന് കേളികൊട്ട് സോപാനസംഗീതം, വൈകുന്നേരം 5.15 ന് മേള പ്രദിക്ഷണത്തോടുകൂടി തിടമ്പുനൃത്തം, ദീപാരാധന, 6.45 ന് ദീപാരാധന, 7.30 ന് തായമ്പക, 8.30 ന് നിറമാല, 9 മണിക്ക് അത്താഴപൂജ.

Previous Post Next Post