കൂടാളി :- കൂടാളി ഹൈസ്ക്കൂൾ 1982 സ്സ്ല്ക് ബേച്ച് 'പ്രിയം 82' വാർഷിക സംഗമം സംഘടിപ്പിച്ചു. ചാലോട് കോടിക്കണ്ടി കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മിമിക്രി ആർട്ടിസ്റ്റ് ബാബു കോടോളിപ്രം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രഘുനാഥൻ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവും അവതരിപ്പിച്ചു. തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയം ഗ്രൂപ്പ് മെമ്പർമാരായ കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.സജീവൻ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി സുശീല ,മുണ്ടേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഫൽഗുനൻ എന്നിവരെ പ്രിയം ഗ്രൂപ്പ് മെമ്പറും മേഘാലയ ചീഫ് സെക്രട്ടറിയുമായ ഡോ: ഷക്കീൽ അഹമ്മദ് ആദരിച്ചു.
അബ്ദുൾ റസാക് ടി.പി, കെ.ഗണേഷ് കുമാർ, കെ.കെ ഷജിൽ കുമാർ, ഇ.സജീവൻ, എം.വി സുശീല, ഫൽഗുനൻ, കെ.വി കൃഷ്ണൻ, എം.കെ രാഗിണി, സുധർമ്മ ടീച്ചർ, സുജാത ടീച്ചർ, എ.പ്രേമരാജൻ, സുധാകരൻ മുണ്ടേരി, സൈനുദ്ദീൻ, ടി.രത്നാകരൻ എന്നിവർ സംസാരിച്ചു. പി.രഘുനാഥൻ സ്വാഗതവും കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഭാരവാഹികൾ
സെക്രട്ടറി : കെ.ഗണേഷ് കുമാർ
പ്രസിഡണ്ട് : കെ.വി കൃഷ്ണൻ
ട്രഷറർ : സജീവൻ മാളൂസ്







