തളിപ്പറമ്പ് :- കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 10, 11 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. പ്രതിനിധി സമ്മേളനം പരിയാരം സ്മാരക ഹാളിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള ബാങ്ക് പ്രസിഡന്റ് പി.മോഹനൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് പൂക്കോത്ത് നട കേന്ദ്രീകരിച്ച് പ്രകടനം. പൊതുസമ്മേളനം വൈകുന്നേരം 4.30-ന് ചിറവക്ക് ഹാപ്പിനസ് സ്ല്വയറിൽ മുൻ എംപി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ 10-ന് സാംസ്കാരിക സമ്മേളനം ഡോ. പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കെ.ബാലകൃഷ്ണൻ്റെ വീട്ടിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൊടിമരം മൊറാഴ സ്മാരക സ്തൂപത്തിൽ തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് പ്രസിഡൻറ് എം.കരുണാകരൻ ഉദ്ഘാട നം ചെയ്യും. ജില്ലയിലെ 15 ഉപജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 650 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
