ഇരിക്കൂർ :- ഇരിക്കൂർ ഉപജില്ല ജൂനിയർ റെഡ് ക്രോസ് കാഡറ്റുകളുടെ സി ലെവൽ ഏകദിന ക്യാമ്പ് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ല കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.പി അശ്രഫ് അധ്യക്ഷത വഹിച്ചു. ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, വ്യക്തിത്വ വികസന പരിശീലനം, ഫസ്റ്റ് എയ്ഡ് പരിശീലനം, ദുരന്തനിവാരണ പരിശീലനം എന്നിവ സംഘടിപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ, ഗുരുജ്യോതി സംസ്ഥാന അധ്യാപാക അവാർഡ് ജേതാവ് കെ.പി സുനിൽ കുമാർ എന്നിവർ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് സഹീദ് കിത്തടത്ത്, ഉപജില്ലാ കോഡിനേറ്റർ ടി.വത്സലൻ, ടി.സുനിൽ കുമാർ, മായ ഇ ദിവാകരൻ, കെ.സൗദ എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ 20 സ്കൂളുകളിൽ നിന്നായി 275 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു.
