തദ്ദേശതിരഞ്ഞെടുപ്പ് സ്ഥാനാർഥികൾ ജനുവരി 12-നകം ചെലവ് കണക്ക് നൽകണം

 


തിരുവനന്തപുരം :- തദ്ദേശ സ്വയംഭരണസ്ഥാപന പൊതുതിര ഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും ജനുവരി 12-നകം തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കും.

കമ്മിഷന്റെ ഉത്തരവ് തീയതി മുതൽ അഞ്ചുവർഷത്തേക്കായിരിക്കും അയോഗ്യത. പത്രികാ സമർപ്പണം മുതൽ വോട്ടെണ്ണൽവരെ നടത്തിയ കണക്കാണ് നൽകേണ്ടത്. അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഇത് നേരിട്ടും നൽകാം. നിശ്ചിത ഫോമിൽ നൽകുന്ന കണക്കിനൊപ്പം വൗച്ചർ, ബിൽ എന്നിവയുടെ പകർപ്പുകളും നൽകണം. https://www. sec.kerala.gov.in/login ng ലിങ്കിൽ കാൻഡിഡേറ്റ് രജിസ്ട്രേഷനിൽ ലോഗിൻ ചെയ്താൽ ഓൺലൈനായി കണക്ക് സമർപ്പിക്കാം.

Previous Post Next Post