കോവൂർ :- കോവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉത്സവം ജനുവരി 13,14,15 തീയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരിവേശി പുടവർ പ്രസാദ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. ഉത്സവത്തിന്റെ ഭാഗമായി ജനുവരി 7 മുതൽ 13 വരെ ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം നടക്കും. പ്രശസ്‌ത ഭാഗവത പണ്ഡിതൻ ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി നേതൃത്വം വഹിക്കും.
ഉത്സവത്തിന് മുന്നോടിയായി ജനുവരി 6 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര കോവൂർ ശ്രീ മുത്തപ്പൻ മടപ്പുര, കാരാറമ്പ്, നായാട്ടുപാറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കും. ഉത്സവനാളുകളിൽ വിവിധ കലാപരിപാടികൾ, പ്രസാദ ഊട്ട്, മഹാഗണപതിഹവനം, തിരുനൃത്തം എന്നിവ ഉണ്ടായിരിക്കും.
ജനുവരി 13 ചൊവ്വാഴ്ച രാത്രി 7.30 മുതൽ 9 മണി വരെ പ്രസാദഊട്ട്, മുതൽ വിവിധ കലാപരിപാടികൾ കലാപ്രതിഭകളുടെ അരങ്ങേറ്റം എന്നിവ നടക്കും. ജനുവരി 14 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണി വരെ പ്രസാദഊട്ട്. 6.45 ന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. രാത്രി 7.30 മുതൽ പ്രസാദഊട്ട്, 8.30 ന് മിഴി കലാസമിതി മാണിയൂർ അവതരിപ്പിക്കുന്ന പാട്ടരങ്ങ്. ജനുവരി 15 വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രസാദ സദ്യ. വൈകുന്നേരം 5 മണിക്ക് തായമ്പക. 7. 15 ന് തിരുനൃത്തം.





