ശബരിമല :- മകരവിളക്ക് തീർഥാടന കാലത്തെ നെയ്യഭിഷേകം ജനുവരി 18 ന് രാവിലെ 10 മണിക്ക് പൂർത്തിയാകും. ശബരിമല ദർശനം ക്ഷേത്രനട ജനുവരി 20 ന് രാവിലെ 6.30 ന് ആണ് അടയ്ക്കുന്നതെങ്കിലും ജനുവരി 18 നു ശേഷം നെയ്യഭിഷേകം ഇല്ല.
ശ്രീകോവിലും സോപാനവും പരിസരവും കഴുകി വൃത്തിയാക്കും. തുടർന്ന് പന്തളം രാജപ്രതി നിധിയുടെ സാന്നിധ്യത്തിൽ അയ്യപ്പനു കളഭാഭിഷേകം നടക്കും. മാളികപ്പുറത്തെ പന്തളം രാജമണ്ഡപത്തിൽ കളഭസദ്യയും അന്നുണ്ട്. പുണർതം നാൾ നാരായണ വർമയാണു രാജപ്രതിനിധിയായി ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര 12ന് ഉച്ചയ്ക്കാണ് പന്തളം വലി കോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്നത്. 14ന് സന്നിധാനത്ത് എത്തും.
