പത്തനംതിട്ട :- മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ ജനുവരി 28 ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവെച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി അപേക്ഷ നൽകിയിട്ടുണ്ട്.
രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിന്റെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ ആയിട്ട് രണ്ടാഴ്ചയാകുന്നു.
