കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ തൈപൂയ്യ പൂജായജ്ഞങ്ങൾ ജനുവരി 30,31, ഫെബ്രുവരി 1 തീയ്യതികളിൽ നടക്കും. ജനുവരി 30 ന് രാവിലെ 8 മണിക്ക് ശ്രീഗുരുപാദപൂജ, വൈകുന്നേരം 6 മണിക്ക് ദീപാരാധന, പൂജ, നാമാർച്ചന, 6.30 ന് ആശ്രമ ഭക്തസംഘത്തിന്റെ ഭജന.
ജനുവരി 31 ന് രാവിലെ നാമാർച്ചന, പൂജ. വൈകുന്നേരം 6 മണിക്ക് ദീപാരാധന, പൂജ.6.30 ന് ഭാരതീയ കുടുംബ സങ്കല്പം എന്ന വിഷയത്തിൽ മാസ്റ്റർ രുദ്രാക്ഷ്.വി ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 8 മണിക്ക് നാമാർച്ചന, പൂജ. ഉച്ചയ്ക്ക് 12 മണിക്ക് ശ്രീ സുബ്രഹ്മണ്യ പൂജ. സന്ധ്യക്ക് 6 മണിക്ക് തൈപ്പൂയ പൂജ, തുടർന്ന് പൗർണ്ണമി പൂജയും 108 വടമാല ചാർത്തലും സമൂഹനാമജപവും. ശേഷം മംഗളാരതിയും നടക്കും.
