ഭീതി വിതച്ച് മസ്‌തിഷ്‌ക ജ്വരം ; മലപ്പുറത്ത് ഒരു വർഷത്തിനിടെ രോഗം സ്ഥിരീകരിച്ചത് 77 പേർക്ക്, മൂന്നിലൊന്നും കുട്ടികൾ


മലപ്പുറം :- മലപ്പുറം ജില്ലയിൽ ഒരു വർഷത്തിനിടെ മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 77 പേർക്കെന്ന ആരോഗ്യവകുപ്പിൽ നിന്ന് ലഭിച്ച കണക്കുകൾ. അഞ്ച് വർഷത്തിനിടെ 126 പേർ ക്ക് രോഗം സ്ഥിരീകരിക്കുകയും 27 പേർക്ക് ജീവൻ നഷ്‌ടമായതായും കണക്കുകളിലുണ്ട്. കഴിഞ്ഞവർഷമാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 2025ൽ മസ്തിഷ്കജ്വരം ബാധിച്ച 77 പേരിൽ എട്ട് രോഗികൾക്കാണ് ജീവൻ നഷ്ടമായത്. 2021ൽ ഒരൊറ്റ കേസാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2022 ൽ രണ്ട് കേസുകളും 2023 ൽ ആറ് കേസുകളും 2024 ൽ 40 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഓരോ വർഷവും രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകൾ വ്യാപകമാക്കിയതുമാണ് രോഗികളുടെഎണ്ണം ഉയരാൻ കാരണമെന്ന് ആരോഗ്യവിദഗ്‌ധർ വിലയിരുത്തുന്നു. രോഗംബാധിക്കു അവരിൽ മൂന്നിലൊന്നും 15വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 126 രോഗികളിൽ 40 ഉം കുട്ടികളാണ്. മുതിർന്നവരെഅപേക്ഷിച്ച് കുട്ടികളിൽ രോഗം കൂടുതൽ മാരകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 28 ശതമാനമാണ് കുട്ടികളിലെ മരണനിരക്ക്

മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകളിൽ ചിലർക്ക് ജപ്പാൻ ജ്വരം (ജപ്പാനീസ് എൻസഫലൈറ്റിസ്) എന്ന ഗുരുതര വൈറസ് രോഗമാണെന്ന് കേര ളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം കേസുക ളിൽ നടത്തിയ പരിശോധനയിൽ 2024ൽ മല പ്പുറം ജില്ലയിലും രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. പലർക്കും ജപ്പാൻ ജ്വരം വന്നിട്ടുണ്ടായിരി ക്കാമെന്നും എന്നാൽ രോഗം തിരിച്ചറിയാനുള്ള പ്രയാസമൂലം ഇക്കാര്യം സ്ഥിരീകരിക്കാതെ പോ വാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നു. കൊതുകുകൾ വഴി പകരുന്ന വൈറ സ് രോഗമാണ് ജപ്പാൻ ജ്വരം.

തീവ്രമായ പനിക്ക് ശേഷം ശക്തമായ തലവേദ ന, നിർത്താതെയുള്ള ഛർദ്ദി, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷ ണങ്ങൾ. ഗുരുതരമാവുന്നവരിൽ അപസ്‌മാരവും ബോധക്ഷയവും സ്ഥിരമായ വൈകല്യവും മര ണവും സംഭവിക്കുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ 30 ശതമാനത്തോളം പേർ മരിക്കുകയും 50 ശതമാനം പേർക്ക് വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. ജയന്തി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജില്ലയിൽ 15 വയ സ്റ്റ് വരെയുള്ള കുട്ടികൾക്ക് ജപ്പാനീസ് എൻസ ഫലൈറ്റ്സ് വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

കുട്ടികളിൽ ജപ്പാനീസ് എൻസഫലൈറ്റിസ് (ജപ്പാൻ ജ്വരം) തടയാൻ വാക്സിനേഷൻ കാമ്പയിനുമായി ആരോഗ്യ വകുപ്പ്. കൊതുകുകൾ വഴി പക രുന്ന ഗുരുതരമായ വൈറസ് രോ ഗമായ ജപ്പാൻ ജ്വരം പ്രധാനമാ യും കുട്ടികളെയാണ് ബാധിക്കു ന്നതെന്ന് ഡി.എം.ഒ ഡോ ടി.കെ. ജയന്തി പറഞ്ഞു. ഒന്നു മുതൽ 15 വയ സ്സ് വരെയുള്ള കുട്ടികളെ രോഗം ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ വാക്‌സിനേഷൻ പദ്ധതി ആരംഭിക്കുന്നതെന്നും ഡി.എം.ഒ പറഞ്ഞു. 

ജില്ലയിലെ ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിൽ സ്‌കൂളുകളിലും അംഗൻവാടികളിലും വാക്‌സിനേഷൻ ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. കാമ്പയിനുശേഷം കുട്ടികളുടെ വാക്‌സിനേഷൻ പട്ടികയിൽ ഇത് തുടർന്ന് നൽകുന്നതായിരിക്കും. ഇന്ത്യയിൽ തന്നെ ഉൽപാദിപ്പിച്ച ഭാരത് ബയോടെകിന്റെ 'ജെ ൻവാക് ആണ് ഈ വാക്‌സിൻ. ജില്ലയിൽ 1479497 കുട്ടികളാണ് 1 മുതൽ 15 വയസ്സ് വരെയുള്ള വിഭാഗത്തിലുള്ളത്. ജനുവരി 12ന് വാക്‌സിനേഷൻ ജില്ലതല ഉദ്ഘാടനം തവനൂർ കേളപ്പജി മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.

Previous Post Next Post