ചെങ്ങളായി:-ചെങ്ങളായി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സമഗ്ര പകർച്ച വ്യാധി നിയന്ത്രണ പരിപാടിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരാധനാലയ ഭാരവാഹികൾക്കും ഭക്ഷണ പാനീയങ്ങൾ കൈകാര്യം ചെയ്യുന്നവർക്കുമുള്ള അർദ്ധദിന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബി.പി. വിപിന ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.കെ. രവി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. രാജൻ, എം.കെ. ഭാസ്ക്കരൻ, ശൈലേഷ് ബാബു എന്നിവർ ആശംസ പ്രസംഗം നടത്തി.
ഇരിക്കൂർ സോണൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ യമുന കുര്യൻ, ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: അഞ്ജു മിറിയം ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് കെ.ഒ , ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് സയ്ദ് , പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ടിജോ കെ ജോർജ്‌ജ് ,JHI മാരായ സജിമോൻ എ ജെ, ഷൈൻമോൻ എൻ എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി. വിവിധ ആരാധനാലയങ്ങളേയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളേയും പ്രതിനിധീകരിച്ച് നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.
