മകരവിളക്ക് തീർത്ഥാടനം ; ശബരിമല യാത്രയ്ക്ക് 900 KSRTC ബസുകൾ സർവീസ് നടത്തും


പമ്പ :- മകരവിളക്കിന് അയ്യപ്പൻമാരുടെ യാത്രയ്ക്കായി പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസുകൾ സജ്ജമാക്കിയതായി മന്ത്രി കെ.ബി ഗണേഷ് കുമാർ. ആവശ്യമെങ്കിൽ നൂറു ബസുകൾ കൂടി അനുവദിക്കുമെന്നും പമ്പയിൽ നടത്തിയ അവലോകനയോഗത്തിൽ അദ്ദേഹം പറഞ്ഞു. ബസുകൾ സർവീസ് കൂടുന്നതിനനുസരിച്ച് പമ്പ ഹിൽ ടോപ്പിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. കെഎസ്ആർടിസി സേവനങ്ങളിൽ അയ്യപ്പന്മാർ സംതൃപ്തരാണെന്നാണ് നേരിട്ടുള്ള പരിശോധനയിൽ വ്യക്തമായതെന്ന് മന്ത്രി പറഞ്ഞു.

Previous Post Next Post