കുറ്റ്യാട്ടൂർ :- സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അക്ഷരക്കരോൾ സംഘടിപ്പിച്ചു. കരോളിന്റെ ഭാഗമായി വായനശാലയുടെ പരിധിയിലുള്ള വീടുകളിൽ കരോൾസംഘം സന്ദർശിക്കുകയും ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി വിതരണം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.
കരോൾ സമാപനത്തിൽ കട്ടോളി കനാൽപാലം ജംഗ്ഷനിൽ വച്ച് വായനശാല ജോയിന്റ് സെക്രട്ടറിയും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി അംഗവുമായ കെ.കെ പ്രസന്ന ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്ത് പ്രതിജ്ഞയെടുത്തു. വായനശാല പ്രസിഡന്റ് എം.സി വിനത സംസാരിച്ചു.
