ശബരിമല :- കാനനപാതയിലും സന്നിധാനത്തും കർപൂരം അശ്രദ്ധമായി കത്തിക്കരുത്. ശബരിമലയിൽ രണ്ട് ദിവസമായി കാറ്റ് കൂടുതലാണ്. ഇതുകാരണം തീപിടിക്കാനുള്ള സാധ്യതകൾ ഏറെയാണ്. തീപിടിക്കാവുന്ന ദ്രാവകങ്ങളോ സ്ഫോടകവസ്തുക്കളോ ശബരിമലയിലേക്ക് കൊണ്ടുവരരുതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
എൽപിജി ചോർച്ച ഉണ്ടായാൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. അഭിഷേകത്തിനുശേഷം നാളികേരം ആഴിയിലേക്ക് അകലെ മാറി നിന്ന് എറിയണം. ആഴിയുടെ അടുത്തുപോയി പ്രാർഥിക്കുന്നത് ആചാരമല്ല. കാനനയാത്രയ്ക്കിടെ തീപ്പിടിത്തം കണ്ടാൽ അഗ്നിരക്ഷാസേനയെ അറിയിക്കണം.
