ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ല ; കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരിൽ കൂടുതലും തൊഴിലുറപ്പു തൊഴിലാളികൾ


തിരുവനന്തപുരം :- കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരിൽ കൂടുതലും തൊഴിലുറപ്പു തൊഴിലാളികൾ. ഗം ബൂട്ടും കൈയുറയും നീളൻ കത്തിയുമുണ്ടെങ്കിൽ രക്ഷിക്കാവുന്ന വിലപ്പെട്ട ജീവനാണ് പാമ്പു കടിയേറ്റ് പൊലിയുന്നത്. തൊഴിലുറപ്പുതൊഴിലാളികൾക്ക് പാമ്പുകടിയേൽക്കാതിരിക്കാനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ സർക്കാരിന് കത്തയച്ചു. “കേരളത്തിൽ വർഷം രണ്ടായിരത്തോളം പേർക്കാണ് പാമ്പു കടിയേൽക്കുന്നത്. പകുതിയിലേ റെപ്പേർ തൊഴിലുറപ്പു തൊഴിലാളികളും അടിക്കാട് വെട്ടുന്ന പണികളിൽ ഏർപ്പെടുന്ന തൊഴിലാളികളുമാണെന്നാണ് വിവരം. ഇത് ഏതുവിധേ നയും ഒഴിവാക്കുകയാണ് ലക്ഷ്യം" എന്നും പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു. 

ബൂട്ടും കൈയുറയും ധരിക്കാതെ കാടുപിടി പ്രദേശങ്ങൾ വൃത്തിയാക്കുന്നതും നീളംകുറഞ്ഞ കത്തികൊണ്ട് മണ്ണിനോടുചേർന്ന അടിക്കാട് വെട്ടുന്നതുമൊക്കെയാണ് പാമ്പു കടിയേൽക്കാൻ മുഖ്യകാരണം. അടുത്തിടെ മലപ്പുറത്തെ തുവ്വൂരിൽ മൂന്നുകുട്ടികളുടെ അമ്മയായ തൊഴിലുറപ്പു തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചതിനെത്തുടർന്നാണ് വനംവകുപ്പിന്റെ ഇടപെടൽ. ഇത്തരം ഉപകരണങ്ങൾ വാങ്ങി നൽകാൻ കേന്ദ്രഫണ്ടോ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടോ ഉപയോഗിക്കാം. എന്നാൽ, പഞ്ചായത്തുകൾ അതിന് തയ്യാറാകുന്നില്ല. കേരളത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ആറുവർഷം കൊണ്ട് വർഷം ശരാശരി 150 എന്ന നിലയിൽ നിന്ന് മുപ്പതിലേക്ക് കുറഞ്ഞിട്ടുണ്ട്.

Previous Post Next Post