അഴിച്ചു വിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്ക്


കോഴിക്കോട് :- അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടിൽ വിനോദ് മണാശ്ശേരിയുടെ മകൾ അഭിഷ (17)നാണ് പരിക്കേറ്റത്. കാലിനും കയ്യിലും കടിയേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിദ്യർത്ഥിനി അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. അയൽ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്. മറ്റൊരു വിദ്യാർത്ഥിയെയും നായ കടിക്കാൻ ശ്രമിച്ചു. 

Previous Post Next Post