ആർട്ട് ഓഫ് ലിവിംഗ് കണ്ണാടിപ്പറമ്പ് സെൻ്ററിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


കണ്ണാടിപ്പറമ്പ് :- ആർട്ട് ഓഫ് ലിവിംഗ് കണ്ണാടിപ്പറമ്പ് സെൻ്ററിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയിച്ച കണ്ണാടിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്, വൈസ് പ്രസിഡണ്ട് സുധീഷ്, പത്താം വാർഡ് മെമ്പർ കണ്ടപ്പൻ രാജീവൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. കണ്ണാടിപ്പറമ്പ് സെൻ്റർ സെക്രട്ടറി ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു. കണ്ണാടിപ്പറമ്പ് സെൻ്റർ പ്രസിഡന്റ് ശരത് മാഷ് സ്വാഗതം പറഞ്ഞു. 

ആർട്ട് ഓഫ് ലിവിംഗ് മുൻ ജില്ലാ പ്രസിഡണ്ടും സീനിയർ ടീച്ചറുമായ മിനി പ്രസിഡൻ്റ് റഹ്മത്തിനെ പൊന്നാട അണിയിച്ചു. കണ്ണാടിപ്പറമ്പ് സെൻ്റർ സെക്രട്ടറി ഓമന ടീച്ചർ മൊമെൻ്റോ നൽകി. മഞ്ജുള ടീച്ചർ സ്നേഹസമ്മാനം കൈമാറി. വൈസ് പ്രസിഡണ്ട് സുധീഷിനെ കണ്ണാടിപ്പറമ്പ് സെൻ്റർ പ്രസിഡന്റ് ശരത് മാസ്റ്റർ പൊന്നാട അണിയിച്ചു. സെൻ്റർ കോ ഓർഡിനേറ്റർ ലക്ഷ്മണൻ മൊമെൻ്റോയും സീനിയർ പ്രവർത്തകൻ അനിൽ കമ്പിൽ സ്നേഹസമ്മാനം കൈമാറി. കണ്ണാടിപ്പറമ്പ് പത്താം വാർഡ് മെമ്പർ കണ്ടപ്പൻ രാജീവനെ മുതിർന്ന സീനിയർ പ്രവർത്തകൻ ഗംഗൻ മാസ്റ്റർ പൊന്നാട അണിയിച്ചു. ഗായകനും ആർട്ടിസ്റ്റുമായ ദിലീഷ് മലപ്പട്ടം മൊമെൻ്റോയും സെൻ്റർ പ്രവർത്തകൻ ഗോപാലൻ മാസ്റ്റർ സ്നേഹസമ്മാനവും നൽകി.


Previous Post Next Post