മാണിയൂർ :- സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിയുടെ സംയുക്താഭിമുഖ്യത്തിൽ വാർഷികവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.രാജൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രഭാഷകൻ മനോജ് പട്ടാന്നൂർ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ, വനിതാ വേദി കൺവീനർ കെ.സി നീന എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.നാരായണൻ സ്വാഗതവും ജോയിന്റ് കൺവീനർ കെ.പി ശിവദാസൻ നന്ദിയും പറഞ്ഞു. പ്രദേശവാസികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗവും ഡിജെ നൈറ്റും അരങ്ങേറി.








