കണ്ണൂർ :- റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. ഈ സംവിധാനം ഇല്ലാതായി. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് 'ഷോ ടിക്കറ്റിൽ' അത് നിലനിൽക്കും.
റെയിൽവേയുടെ പുതിയ ആപ്പായ 'റെയിൽ വൺ' ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനുമാണ് റെയിൽവേ നിർദേശം. സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽവൺ.
