കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സ്നേഹജ കെ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വോളിബോൾ ടീം ഹെഡ് കോച്ച് ഇ.കെ രഞ്ജൻ മുഖ്യാതിഥിയായി.
ശ്രീ ശങ്കര സേവാ ട്രസ്റ്റ് അംഗം സുബേദാർ മേജർ രാധാകൃഷ്ണൻ ടി.വി (Rtd), പി.ടി.എ പ്രസിഡണ്ട് നാരായണൻ കെ.എം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലീഡർ അനുഷ്ക പി.കെ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനങ്ങളും കലാപരിപാടികളും അരങ്ങേറി. വിവിധ മത്സര ഇനങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് സമ്മാനം നൽകി. മധുര പലഹാര വിതരണവും നടന്നു.

