മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബസംഗമം കരുതൽ 2025-26 നണിയൂർ നമ്പ്രത്ത് നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹിമാൻ പാലിയേറ്റീവ് നഴ്സിന് ആദരം നൽകി. മയ്യിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കുമാര കാർത്തിക എം.എസ് പാലിയേറ്റീവ് അംഗങ്ങൾക്കുള്ള ഉപഹാരം നൽകി. CHC മയ്യിലിലെ മെഡിക്കൽ ഓഫീസർ ഡോ. സുഷമ പാലിയേറ്റീവ് ദിന സന്ദേശം നൽകി . വാർഡ് മെമ്പർ എ.ശോഭ മയ്യിൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ.ദിവാകരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.രമേശൻ സ്വാഗതവും പാലിയേറ്റീവ് നഴ്സ് സജിന.പി നന്ദിയും പറഞ്ഞു.


