തിരുവനന്തപുരം :- പുതുവർഷ പിറവിക്കും പിടിച്ച് നിർത്താനാകാതെ ചിക്കൻവില. ഇറച്ചിക്കോഴി വിലയും സ്വർണവില പോലെ കുതിച്ചുയരുകയാണ്. ക്രിസ്തുമസിന് 165 രൂപയായിരുന്നു ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതിന് ശേഷം 2 ആഴ്ചയ്ക്കുള്ളിൽ 80 രൂപയിലേറെ വിലയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. സാധാരണ വിപണിയിൽ 290 രൂപയാണ് ബ്രോയിലർ കോഴിക്ക് ഈടാക്കുന്നത്. ഫാമുടമകൾ വില കുത്തനെ വില കൂട്ടുന്നുവെന്നാണ് കടയുടമകൾ വിശദമാക്കുന്നത്.
ലെഗോൺ കോഴിക്ക് 230 രൂപയാണ് ഇന്നത്തെ വില. വില കൂടുന്നുണ്ടെങ്കിലും ആവശ്യക്കാരുണ്ടെന്നാണ് കച്ചവടക്കാരുടെ പ്രതികരണം. വില വർധനവ് ഒരാഴ്ച കൂടി തുടർന്നേക്കുമെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്. ആഘോഷ സീസണുകളിൽ ഇറച്ചിക്കോഴി വില ഉയരുന്നത് പതിവാണെങ്കിലും ഇത്രയും വർദ്ധനവ് ആദ്യമായാണെന്നാണ് കച്ചവടക്കാർ വിശദമാക്കുന്നത്. വരും ദിവസങ്ങളിൽ വിപണിയിൽ സർക്കാർ ഇടപെടലുകളുണ്ടായില്ലെങ്കിൽ 330ലേക്ക് ഇറച്ചിക്കോഴി വിലയെത്തുമെന്ന മുന്നറിയിപ്പും കച്ചവടക്കാർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
