ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ബൂത്ത് കമ്മിറ്റി റിപ്പബ്ലിക്ക് ദിനാഘോഷം


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴശ്ശി ബൂത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 77- മത് റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി ശശിധരൻ പതാക ഉയർത്തി. ബൂത്ത് പ്രസിഡൻ്റ് പി.വി കരുണാകരൻ അധ്യക്ഷത വഹിച്ചു. 

യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, മൂസ്സ പഴശ്ശി, അച്ചുതൻ.സി എന്നിവർ സംസാരിച്ചു. മധുരപലഹാര വിതരണം ചെയ്തു.

Previous Post Next Post