ചേലേരി:-കണ്ണൂർ ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗം, എഫ് എച്ച് സി കൊളച്ചേരി, പ്രഭാത് വായനശാല & ഗ്രന്ഥാലയം, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടി വി പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഒ ടി രാജേഷ് വിഷയാവതരണം നടത്തി. സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം കെ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഭാത് വായനശാല ജോയിന്റ് സെക്രട്ടറി പി കെ ഷനോജ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ശ്രീമതി പി കെ ദീപ, ജില്ലാ ഓഫ്താൽമിക് കോർഡിനേറ്റർ ആർ. എസ് പ്രസാദ്, സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ പി. കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പ്രഭാത് വായനശാല & ഗ്രൻഥാലയം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ രതീശൻ, കെ സജിത്ത് ലൈബ്രേറിയൻ മേഘ എന്നിവർ നേതൃത്വം നൽകി.




