കൊളച്ചേരി:- Vibe 4 wellness ക്യാമ്പയിന്റെ ഭാഗമായി ജനകീയരോഗ്യ കേന്ദ്രം പള്ളിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ യോഗ ബോധവത്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.
എം.ൽ.എസ്.പി നഴ്‌സ് ഡെയ്സി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീ. ദിനേശൻ ഉദ്ഘാടനം ചെയ്തു. യോഗ പരിശീലകൻ ശ്രീ. ശക്തിധരൻ ക്ലാസ്സിനു നേതൃത്വം നൽകി. ആശവർക്കർ ബിന്ദു നന്ദി പറഞ്ഞു.
