മെഡിസെപ്പ് അപാകതകൾ പരിഹരിക്കണം, വർദ്ധിപ്പിച്ച പ്രീമിയം തുക കുറയ്ക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കൊളച്ചേരി :- മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും വർദ്ധിപ്പിച്ച പ്രീമിയം തുക കുറയ്ക്കണമന്നു മാവശ്യപ്പെട്ട് KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിസെപ്പ് സൗകര്യം ആയുർവേദം, ഹോമിയോ അടക്കം എല്ലാ മേഖലകൾക്കും ബാധകമാക്കണമെന്നും ഓപ്ഷൻ സൗകര്യം ഏർപ്പെടുത്തണമെന്നും ഹോസ്പിറ്റൽ ചെലവ് മുഴുവൻ അനുവദിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. 

പി.ശിവരാമൻ്റെ അധ്യക്ഷതയിൽ സി.വാസുമാസ്റ്റർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സി.ശ്രീധരൻ മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി ചന്ദ്രൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.കെ മുസ്തഫ സ്വാഗതവും രാജീവൻ എ.പി നന്ദിയും പറഞ്ഞു.



Previous Post Next Post