കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് റിപബ്ലിക് ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയവും, സാംസ്കാരിക മന്ത്രാലയവും സഹകരിച്ച് ഇന്ത്യയിലെ 6.32 ലക്ഷം ഗ്രാമങ്ങളുടെ സാംസ്കാരിക വിവരങ്ങൾ (പാരമ്പര്യം, കലകൾ, ആചാരങ്ങൾ, ചരിത്രം മുതലായവ) ഡോക്യുമെന്റ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി മേരാ ഗാവ് മെരി ധരോഹർ (MGMD) പദ്ധതിയുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഗ്രാമസഭ നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് വത്സൻ.കെ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫസീല.പി, റഹ്മത്ത് പി.വി, ടിൻ്റു സുനിൽ, മെമ്പർമാരായ സജീവ് കെ.പി, നിഷ കുമാരി, പഞ്ചായത്ത് സെക്രട്ടറി ആൻ്റണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ഷൈനി നന്ദി പറഞ്ഞു.

