ഹിന്ദു ഏകതാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു


ചേലേരി:-
മാർച്ച് 1 ഞായറാഴ്ച കൊളച്ചേരി പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീക്കരിച്ചു. ചേലേരി ശ്രീ ചന്ദ്രോത്ത് കണ്ടി മഠപ്പുരയിൽ നടന്ന യോഗത്തിൽ ശ്രീ കെ ടി  പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഏകതാ സമ്മേളനത്തിന്റെ സംയോജകൻ പി സജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം  നടത്തി. വിവിധ സാമുദായിക സംഘടനകളുടേയും ക്ഷേത്രങ്ങളുടേയും ആദ്ധ്യാത്മിക പ്രവർത്തകരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ ഹിന്ദു സമാജത്തിന് പുത്തൻ ഉണർവ് ഉണ്ടാവുമെന്നും ഗ്രാമസുരക്ഷയ്ക്കും ജാഗ്രതയ്ക്കും ഈ സമന്വയം ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏകതാ സമ്മേളനത്തിന്റെ വിജയത്തിനായി അമ്മമാരുടേയും കുട്ടികളുടെയും  വിവിധ പരിപാടികളും ക്ഷേത്രങ്ങളിൽ സത്സംഗങ്ങളും നടത്താൻ തീരുമാനിച്ചു.

സ്വാഗത സംഘം ചെയർമാൻ :- ശ്രീ കെ ടി പത്മനാഭൻ 

കൺവീനർ :- ശ്രീ സി ഒ ഹരീഷ്

ട്രഷറർ :- ശ്രീ എം വി ബാലചന്ദ്രൻ 

രക്ഷാധികാരിമാർ :- 

ശ്രീമതി ഗീത വി വി (വാർഡ് മെമ്പർ )ശ്രീ

 കെ വി കരുണാകരൻനമ്പ്യാർ (NSS)

ശ്രീ മുണ്ടേരി പുരുഷോത്തമൻ (കുലാല സഭ) 

ശ്രീ എൻ പി ഹരിദാസൻ ( ശ്രേഷ്ഠാ ചാര സഭ) 

ശ്രീ കെ വി മനോജ് മാസ്റ്റർ ( HM കൂടാളി ഹൈസ്കൂൾ )

ശ്രീ ഷാജി എസ് മാരാർ ( ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രം ക്ഷേത്രം )







Previous Post Next Post