കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെ ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരൻ മരിച്ചു


മലപ്പുറം :- മലപ്പുറത്ത് ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനായി ഓട്ടോറിക്ഷ വെച്ചിട്ടപ്പോഴാണ് അപകടം ഉണ്ടായത്. 

മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. മഞ്ചേരി പുല്ലൂർ സ്‌കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശിയുമി ഷാദിൻ ആണ് മരിച്ചത്. 12 വയസായിരുന്നു. പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post