വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം


വടകര :- വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കയ്യാല ഉസ്മാൻ ഹാജി (68) ആണ് മരിച്ചത്. ദേശീയപാതയിൽ അപ്പോളോ ഗോൾഡിന് സമീപത്താണ് അപകടം. ടാങ്കർ ലോറിയും സ്കൂട്ടറും കോഴിക്കോട് ഭാഗത്തേക്ക് ഒരേദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു. വടകര പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയാണ് ലോറിക്കടിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.

Previous Post Next Post