കണ്ണൂർ:- പതിനൊന്നുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി പോലീസ് ജീപ്പിന്റെ ചില്ല് തല കൊണ്ട് അടിച്ചു പൊളിച്ചു.തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പ്രതിയുടെ താമസ സ്ഥലത്തിനടുത്തുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു പെൺകുട്ടി.സമീപത്ത് ആരും ഇല്ലാത്ത നേരം കുട്ടിയെ എടുത്ത് ഉയർത്തുകയും ഉപദ്രവിക്കുകയും ചെയ്തു. നിലവിളിച്ച് കുതറിമാറി ഓടി രക്ഷപ്പെട്ട പെൺകുട്ടി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ഇതിനിടെ പ്രകോപിതനായ യുവാവ് പോലീസ് വാഹനത്തിന്റെ വലത് ഭാഗത്തുള്ള ചില്ല് തല കൊണ്ട് അടിച്ചു പൊളിച്ചു.പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു. പ്രതി ഇതുവരെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നും മദ്യലഹരിലാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
