കണ്ണൂർ :- പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റെയിൽവേ ഭൂമിയിലെ മതിൽ നിർമാണം നിർത്തിവയ്ക്കണമെന്ന് കോർപറേഷൻ. പഴയ ബസ് സ്റ്റാൻഡ് റോഡ് വികസിപ്പിക്കാനാവശ്യമായ സ്‌ഥലം റെയിൽവേ വിട്ടുനൽകണമെന്ന കോർപറേഷന്റെ അഭ്യർഥനയെ തുടർന്ന് മതിൽ നിർമാണം റെയിൽവേ നിർത്തി. ഇവിടത്തെ അണ്ടർ പാസിൽ മഴക്കാലത്ത് വെള്ളക്കെട്ടും ഗതാഗത കുരുക്കും പതിവാണ്.
ഈ സാഹചര്യത്തിലാണ് റോഡ് വികസനത്തിന് ഭൂമി വിട്ടുതരണമെന്നു റെയിൽവേയോട് കോർപറേഷൻ അഭ്യർഥന നടത്തിയത്. അണ്ടർ പാസിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി നേരത്തെ കോർപറേഷൻ നോട്ടിസ് നൽകിയിരുന്നെങ്കിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായി നഗരവികസനവും പൊതുജന യാത്രാസൗകര്യവും പരിഗണിച്ച് റെയിൽവേയിൽ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മേയർ പി.ഇന്ദിര പറഞ്ഞു.
