നണിയൂർ കൈപ്രത്ത് ശ്രീ വയനാട്ട്കുലവൻ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി പ്രശ്നംവെപ്പും, കോലധാരികൾക്ക് അടയാളം കൊടുക്കൽ ചടങ്ങും നടത്തി


കൊളച്ചേരി :- ഫെബ്രുവരി 21, 22 തീയതികളിൽ നടക്കുന്ന നണിയൂർ കൈപ്രത്ത് ശ്രീ വയനാട്ട്കുലവൻ ദേവസ്ഥാനം കളിയാട്ടത്തിന്റെ ഭാഗമായി പ്രശ്നംവെപ്പും, കോലധാരികൾക്ക് അടയാളം കൊടുക്കൽ ചടങ്ങും നടത്തി. 

കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട്  കാർമികത്വം വഹിച്ചു. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ പ്രതിഷ്ഠദിന ചടങ്ങുകളോടെ കളിയാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കും.

Previous Post Next Post