വിവേകാനന്ദ സ്‌മൃതിയിൽ ഭാരതം ; ഇന്ന് ദേശീയ യുവജന ദിനം


യുവാക്കൾക്ക് മാർഗദർശിയായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ഭാരതത്തിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നു. 1863 ജനുവരി 12-ന് കൊൽക്കത്തയിൽ ജനിച്ച, ആത്മീയ നേതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്നു  വിവേകാനന്ദൻ, ഭാരതീയ വേദാന്തം പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തി, ചിക്കാഗോ പ്രസംഗത്തിലൂടെ ലോക ശ്രദ്ധ നേടി, രാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. അദ്ദേഹത്തിൻ്റെ ജീവിതം ആത്മീയതയും ദേശഭക്തിയും സമന്വയിപ്പിച്ചതായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹത്തിൻ്റെ ആത്മീയ യാത്ര ആരംഭിച്ചത്. ശ്രീരാമകൃഷ്ണൻ അദ്ദേഹത്തിന് "വിവേകാനന്ദൻ" എന്ന സന്യാസി നാമം നൽകി. ശ്രീരാമകൃഷ്ണൻ്റെ ദൗത്യം പൂർത്തിയാക്കാൻ വിവേകാനന്ദൻ പ്രതിജ്ഞയെടുത്തു. രാമകൃഷ്ണ മിഷനും ബേലൂർ മഠവും സ്ഥാപിച്ചു.

1893-ലെ ലോക മതങ്ങളുടെ പാർലമെൻ്റിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു. "എൻ്റെ അമേരിക്കയിലെ സഹോദരങ്ങളെയും സഹോദരികളെയും" എന്ന് അഭിസംബോധന ചെയ്ത പ്രസംഗം ലോകമെമ്പാടും ശ്രദ്ധ നേടി. അമേരിക്കയിലും ലണ്ടനിലും വേദാന്ത തത്ത്വചിന്ത പ്രചരിപ്പിച്ചു, ആയിരക്കണക്കിന് അനുയായികളെ നേടാൻ സാധിച്ചു. അജ്ഞാത സന്യാസിയായി കേരളത്തിലൂടെ സഞ്ചരിച്ചു, കന്യാകുമാരിയിലെ പാറയിൽ ധ്യാനംയിരുന്നു. ഈ പാറ ഇന്ന് "വിവേകാനന്ദ പാറ" എന്നറിയപ്പെടുന്നു. ഇവിടെ നിന്നാണ് പടിഞ്ഞാറോട്ട് യാത്ര ചെയ്യാനുള്ള പ്രചോദനം ലഭിച്ചത്.

Previous Post Next Post