കൊളച്ചേരി :- കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷൻ അസോസിയേഷൻ (KCSPA) കൊളച്ചേരി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി മെമ്പർ എം.സി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി മെമ്പർ കെ.ഓമന അനുമോദനം നൽകി സംസാരിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ മെമ്പർ കെ.പി സജീവനെ കൺവെൻഷനിൽ ആദരിച്ചു. പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. വി.രമേശൻ സ്വാഗതം പറഞ്ഞു.
