കൊച്ചി :- ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ നാളെ സർവീസിൽ നിന്ന് വിരമിക്കും. ഇന്ന് ഒന്നാംനമ്പർ കോടതി ഹാളിൽ ചേരുന്ന ഫുൾകോർട്ട് റഫറൻസിൽ യാത്രയയപ്പു നൽകും. മഹാരാഷ്ട്ര സ്വദേശിയാണ് നിതിൻ ജാംദാർ .
2024 സെപ്റ്റംബർ 26-നാണ് കേരള കരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിരുന്നു. മുംബൈ സർക്കാർ ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2012-ലാണ് ബോംബേ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. പൊതുതാത്പര്യഹർജികൾ പ്രത്യേകം പരിഗണിക്കുന്ന രീതിയും അദ്ദേഹം നടപ്പാക്കിയിരുന്നു.
