കണ്ണൂർ :- വർഷങ്ങളായി ജില്ലാ ആസ്പത്രിയുടെ മുഖച്ഛായയായി നിലകൊണ്ട കെട്ടിടത്തിൽ നിന്ന് ഒപി ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പുതിയ ബ്ലോക്കിലേക്ക് മാറ്റി. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിയ പ്രധാന മുഖമായ ആയിക്കര റോഡിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഒപി ടിക്കറ്റ് കൗണ്ടറും താഴെനിലയിലുണ്ടായ ആറ് ഒപി വിഭാഗവും ഞായറാഴ്ച മുതൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിലേക്ക് മാറ്റി.
പ്രതിദിനം 3000-ഓളംപേർ ഔട്ട്പേഷ്യന്റ് വിഭാഗത്തിലെത്തുന്നുണ്ട്. ഒപി ടിക്കറ്റ് സംവിധാനം പൂർണമായും നാല് കൗണ്ടർ വഴി കംപ്യൂട്ടർവത്കരിച്ചിട്ടും ഇ-ഹെൽത്ത് സംവിധാനം ഒരുക്കിയിട്ടും ഒപി ടിക്കറ്റെ ടുക്കാനുള്ള തിരക്ക് നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. പുതിയ ബ്ലോക്കിൽ ഒപി സൗ കര്യം ഒരു ക്കിയത് ജനങ്ങൾക്ക് ഏറെ ആശ്വാസമാണ്. കൂടാതെ വാഹന പാർക്കിങ് സൗകര്യവുമുണ്ട്. നിലവിൽ ആസ്പത്രി അഡ്‌മിൻറ്റീവ് ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന സർജറി ജനറൽ ഒപി, മെഡിസിൻ, ഓർത്തോ, ശ്വാസകോശ വിഭാഗങ്ങളാണ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
കൂടാതെ ഇസിജി, ഫാർമസി, ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ്പ് കൗണ്ടർ, ഒബ്‌സർ വേഷൻ സൗകര്യം എന്നിവയും പുതിയ ബ്ലോക്കിലുണ്ടാകും. 100-ലധികം രോഗികൾക്ക് ഇരിക്കാനുള്ള സൗകര്യവും ശൗചാലയ സൗകര്യവുമുണ്ട്. ഒഫ്താൽ, ഡെന്റൽ, സൈക്യാട്രി, ചർമ വിഭാഗങ്ങൾ മാത്രമാണ് മുൻ പുണ്ടായിരുന്നത്. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെ പഴയ വാർഡ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച നെഫ്രോളജി, ന്യൂറോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് പുതിയ കെട്ടിടത്തിലാണ് സൗകര്യമൊരുക്കുക. പുതിയ ബ്ലോക്കിൽ ഒപി വിഭാഗത്തിലെത്തുന്ന രോഗികൾക്ക് വിപുലീകരിച്ച ഒബ്‌സർവേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലാ ആസ്പത്രിയിൽ പൂർണമായും ഇ-ഹെൽത്ത് സംവിധാനം ഒരുങ്ങുന്നതോടെ ഒപി ടിക്കറ്റ് ഓൺലൈനിലൂടെ (ehealth.kerala.gov.in) എടുത്ത് ജനങ്ങൾക്ക് നേരിട്ട് ഒപിയിൽ ചികിത്സ തേടാൻ കഴിയും. നിലവിൽ ഇ-ഹെൽത്ത് വഴി ഒപി ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുറവാണ്.
