ശബരിമല :- മകരവിളക്ക് കാലത്ത് തീർഥാടകർക്കു ദർശനം ജനുവരി 19 ന് രാത്രി 10 മണി വരെ മാത്രം. തീർഥാടനത്തിനു സമാപനം കുറിച്ചുകൊണ്ട് ജനുവരി 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 19ന് വൈകുന്നേരം 6 മണി വരെ മാത്രമേ തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടൂ. അന്ന് രാത്രി 10 മണിക്ക് നട അടച്ചശേഷമാണു ഗുരുതിയുടെ ചടങ്ങുകൾ തുടങ്ങുക.
2 ദിവസത്തെ ശുദ്ധിക്രിയ ഇന്നു സന്നിധാനത്ത് ആരംഭിക്കും. വൈകുന്നേരം 5നു തന്ത്രി കണ്ര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. ബിംബശുദ്ധിക്രിയകൾ നാളെ നടക്കും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കമായി അയ്യപ്പ സ്വാമിയെയും ശ്രീലകവും ഒരുക്കുന്നതിനാണ് ശുദ്ധിക്രിയ.
