കേരളയാത്രയ്ക്ക് പയ്യന്നുരിൽഉജ്ജ്വല വരവേൽപ്

 


പയ്യന്നൂർ:മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് ജില്ല അതിർത്ഥിയായ ഒളവറയിൽ ഉജ്വല വരവേൽപ് നൽകി.

രാവിലെ 9 മണിക്ക് ഒളവറ പാലത്തിൽ യാത്രാ ഉപനായകൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽബുഖാരിയുടെ നേതൃത്വത്തിലുള്ള യാത്രാ സംഘത്തെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ജില്ലയിലേക്ക് സ്വീകരിച്ചു.

പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ നേതാക്കൾക്ക് ഉപഹാരം നൽകി ആനയിച്ചു.പ്രത്യേകം സജ്ജമാക്കിയ സെൻ്റിനറിഗാർഡ് അഭിവാദ്യങ്ങൾ അർപ്പിച്ചു.കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ് ,എസ് എസ് എഫ്,എസ് ജെ. എം,എസ് എം എ ഘടകങ്ങളുടെ ജില്ലാ ഭാരവഹികൾ നേതൃത്വം നൽകി.

Previous Post Next Post